News Flash

KKIC Media Seminar Lead by Eminent Scholar Adel Atif on Friday 26th Feb,2012   6:00 PM at  Salmiya Private Education Hall

QHLC- 18 Phase Examination on 2nd March 2012, Friday: Surat Al Qamar & Al- Rahman - Please Register your Name.   

KKIC Next Umra Trip on 21st March 2012 for 10 days &  for 5 days.. Booking started. Pls. call Anwar - 97926172, Haroon - 55806788

You are here: Home

Welcome to the Kuwait Kerala Islahi Centre

വിന്റര് പിക്നിക്

Winter Picnic on 25th Feb

കുവൈറ്റ് കേരള ഇസ്ലാഹി സെന്റര് ക്രിയേറ്റിവിറ്റി വകുപ്പിന് കീഴില് കുവൈറ്റ് നാഷനല്ഡേ ഒഴിവു ദിനമായ ഫെബ്രുവരി 25 ശനിയാഴ്ച ജഹ്റയിലെ മദീനത്തുല് ഹജ്ജാജ് പ്രദേശത്തേക്ക് പ്രത്യേക വിന്റര് പിക്നിക് സംഘടിപ്പിക്കുന്നു. രാവിലെ 9 മുതല് വൈകുന്നേരം 5 വരെ പ്രത്യേകം തയ്യാറാക്കിയ ടെന്റുകളിലും പരിസരത്തുമായി കലാ-കായിക വിനോദങ്ങളും വിജ്ഞാന വേദിയും നടക്കുന്നതാണ്. ഫുട്ബോള്, വോളിബോള്, ക്രിക്കറ്റ്, കബഡി, ഇന്സ്റ്റന്റ് സ്പീച്ച്, കഥപറയല്, ഇസ്ലാമിക ഗാനം എന്നീ വിനോദങ്ങള്ക്കു പുറമെ യൂണിറ്റുകള് തമ്മിലുള്ള കമ്പവലി മത്സരവുമുണ്ടായിരിക്കുന്നതാണെന്ന് ക്രിയേര്റിവിറ്റി സെക്രട്ടറി ബാബു ശിഹാബ് അറിയിച്ചു. പിക്നിക്കിനോടനു ബന്ധിച്ചു നടക്കുന്ന വിജ്ഞാന വേദിയില് നിച്ച് ഓഫ് ട്രൂത്ത് കേരള പ്രബോധകന് ആദില് ആത്വിഫ് പങ്കെടുക്കുന്നതാണ്. സ്ത്രീകള്ക്ക് പ്രത്യേക സൌകര്യമുണ്ടാ യിരിക്കും. റജിസ്ട്രേഷനും വാഹന സൌകര്യത്തിനും ഇസ്ലാഹി സെന്റര് യൂണിറ്റ് ഭാരവാഹികളുമായോ കോന്ദ്ര ക്രിയേറ്റിവിറ്റി സെക്രട്ടറി ബാബു ശിഹാബുമായോ (ടെലി. 99623955) ബന്ധപ്പെടേണ്ടതാണെന്ന് ഇസ്ലാഹി സെന്റര് പത്രക്കുറിപ്പില് അറിയിച്ചു.

ഇസ് ലാഹി സെന്റര് ചര്ച്ചാ സമ്മേളനം സംഘടിപ്പിക്കുന്നു

ഇസ് ലാഹി സെന്റര് ചര്ച്ചാ സമ്മേളനം സംഘടിപ്പിക്കുന്നു

സാല്മിയ. “ഇസ് ലാം ശാന്തിയുടെ മതം” എന്ന തലക്കെട്ടില് കുവൈത്ത് കേരള ഇസ് ലാഹി സെന്റര് സംഘടിപ്പിക്കുന്ന കാന്പയിന്റെ ഭാഗമായി “പ്രവാചകരും വിമോചനദൌത്യവും” എന്ന വിഷയത്തില് ഒരു ചര്ച്ചാ സമ്മേളനം സംഘടിപ്പിക്കുമെന്ന് സെന്റര് ഭാരവാഹികള് പത്രക്കുറിപ്പില് അറിയിച്ചു. സാല്മിയ യൂനിറ്റിന്റെ ആഭിമുഖ്യത്തില് ഫിബ്രുവരി 26 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് സാല്മിയ പ്രൈവറ്റ് എഡ്യൂക്കേഷന് ഹാളില് വെച്ച് നടക്കുന്ന പരിപാടിയില് കുവൈറ്റിലെ വിവിധ സംഘടനാ പ്രതിനിധികള് പങ്കെടുക്കും. പരിപാടിയില് നിച്ച് ഓഫ് ട്രൂത്ത് പ്രബോധകന് ആദില് അത്വീഫ് വിഷയാവതരണവും ക്രോഡീകരണവും നടത്തും. പരിപാടിയുടെ വിജയത്തിനായി മൂസ തോടന്നൂര് ചെയര്മാനും സി.പി.അബ്ദുല് അസീസ് ജനറല് കണ് വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. കൂടാതെ മുനീര് നന്തി, മെഹബൂബ് കാപ്പാട് (കണ് വീനര്മാര്), ഷമീര്‍ ഈരാറ്റുപേട്ട,  ഹബീബ്  സി പി (പബ്ലിസിറ്റി), മുഹമ്മദ്‌ റാഫി കണ്ണൂര്,  ഷംസുദീന്‍ കേച്ചേരി (വേദി), മുഹമ്മദ്‌ അസ്‌ലം കാപ്പാട് ,  ആഷിക് ഫറോക്ക് (പബ്ലിക്‌  റിലേഷന്‍), മുഹമ്മദ്‌ ഷാജന്‍ കോട്ടക്കല് , അഹ് മദ് കുട്ടി കാഞ്ഞിരോട് (റിസപ്ഷന്‍),  അബ്ദുല്‍ ഗഫൂര്‍. സി പി, അബൂബക്കര് (വളന്റിയര്‍), സലീം കണ്ണൂര്‍ ,  അലിജാന്‍  (സ്റ്റാള്) എന്നിവരെ തിരഞ്ഞെ ടുത്തു.

Umra Schedule 2012

Umra Schedule 2012

പ്രബന്ധ രചനാ മത്സരം

കുവൈറ്റ് സിറ്റി: കുവൈറ്റ് കേരള ഇസ്ലാഹിസെന്റര് ഇസ്ലാം ശാന്തിയുടെ മതം എന്ന വിഷയത്തില് നടത്തി വരുന്ന ദ്വൈമാസ കാംപയിന് ഭാഗമായി പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. ഇസ്ലാം ശാന്തിയുടെ മതം എന്ന വിഷയത്തില് സ്വന്തം കൈപടയിലെഴുതിയ പ്രബന്ധങ്ങളാണ് മത്സരത്തിന് സ്വീകരിക്കുക. കുവൈറ്റില് വിവധ ഭാഗങ്ങളില് കുവൈറ്റ് കേരള ഇസ്ലാഹിസെന്റര് മലയാളം ഖുതുബ നടത്തുന്ന പള്ളികളില് പേരും മൊബൈല് നമ്പറും ഇമെയില് വിലാസവും എഴുതിയ പ്രബന്ധങ്ങള് സ്വീകരിക്കുന്നതാണ്. വിവിധ ഭാഗങ്ങളിലുള്ള ഇസ്ലാഹി പ്രവര്ത്തകരെ പ്രബന്ധങ്ങള് ഏല്പ്പിക്കാവുന്നതാണ്. പ്രബന്ധം സ്കാന് ചെയ്ത് This e-mail address is being protected from spambots. You need JavaScript enabled to view it എന്ന ഇമെയില് വിലാസത്തിലും അയക്കാവുന്നതാണെന്ന് ഇസ്ലാഹി സെന്റര് ക്രിയേറ്റിവിറ്റി വകുപ്പ് സെക്രട്ടറി ബാബു ശിഹാബ് അറിയിച്ചു. മത്സരത്തില് പ്രായ-ലിംഗ-മത ഭേദമന്യേ ആര്ക്കും പങ്കെടുക്കാം. വിശദ വിവരങ്ങള്ക്ക് ബന്ധപ്പെടുക – അബ്ബാസിയ 24342948, ഫഹാഹീല് 23915217, കുവൈറ്റ് സിറ്റി 22432079, Mob: 99623955, 99363383

Page 1 of 3

  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  Next 
  •  End 
  • »

News

തര്ബിയ്യത്ത് കേമ്പ്

കുവൈറ്റ് സിറ്റി – കുവൈറ്റ് കേരള ഇസ്ലാഹി സെന്റര് ദഅവാ വിംഗിന് കീഴില് മാസം തോറും നടത്തി വരാറുള്ള തര്ബിയത് കേമ്പ് ഈ മാസം 24 ന് വെള്ളിയാഴ്ച അസ്വര് നമസ്കാരത്തിന് ശേഷം ഹവല്ലി പ്ലാസ കോംപ്ലക്സിന് സമീപം മസ്ജിദ് ഉസ്മാനില് വെച്ച് നടക്കുമെന്ന് ഇസ്ലാഹി സെന്റര് ദഅവാ സെക്രട്ടറി എന്.കെ അബ്ദുസ്സലാം അറിയിച്ചു

Read more...

ഇസ്ലാമിക വൈജ്ഞാനിക മത്സരം

കുവൈറ്റ്‌ സിറ്റി: കുവൈറ്റ്‌ കേരള ഇസ്ലാഹി സെന്റര്‍ സാല്‍മിയ യുണിറ്റ് ഇസ്ലാമിക വൈജ്ഞാനിക മത്സരം സംഘടിപ്പിക്കുന്നു. "ഇസ്ലാം ശാന്തിയുടെ മതം" എന്ന തലക്കെട്ടില്‍ കെ കെ ഐ സി നടത്തി വരുന്ന ദ്വൈമാസ കാംപയിനിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. Read more...

സാല്മിയ ഇസ് ലാഹി മദ്റസ പി.ടി.എ.മീറ്റിംഗും സര്ഗ വിരുന്നും സംഘടിപ്പിച്ചു

സാല്മിയ. കുവൈത്ത് കേരള ഇസ് ലാഹി സെന്ററിന്റെ കീഴില് പ്രവര്ത്തിക്കുന്ന സാല് മിയ ഇസ് ലാഹി മദ്റസയുടെ പി.ടി.എ.മീറ്റിംഗും വിദ്യാര്ത്ഥികളുടെ സര്ഗ വിരുന്നും സെന്റര് വിദ്യാഭ്യാസ സിക്രട്ടറി മുഹമ്മദ് അഷ്റഫ് എകരൂല് മദനി ഉദ്ഘാടനം ചെയ്തു
 
Read more...

പ്രബന്ധ രചനാ മത്സരം

കുവൈറ്റ് സിറ്റി: കുവൈറ്റ് കേരള ഇസ്ലാഹിസെന്റര് ഇസ്ലാം ശാന്തിയുടെ മതം എന്ന വിഷയത്തില് നടത്തി വരുന്ന ദ്വൈമാസ കാംപയിന് ഭാഗമായി പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. ഇസ്ലാം ശാന്തിയുടെ മതം എന്ന വിഷയത്തില് സ്വന്തം കൈപടയിലെഴുതിയ പ്രബന്ധങ്ങളാണ് മത്സരത്തിന് സ്വീകരിക്കുക. കുവൈറ്റില് വിവധ ഭാഗങ്ങളില് കുവൈറ്റ് കേരള ഇസ്ലാഹിസെന്റര് മലയാളം ഖുതുബ നടത്തുന്ന പള്ളികളില് പേരും മൊബൈല് നമ്പറും ഇമെയില് വിലാസവും എഴുതിയ പ്രബന്ധങ്ങള് സ്വീകരിക്കുന്നതാണ്. വിവിധ ഭാഗങ്ങളിലുള്ള ഇസ്ലാഹി പ്രവര്ത്തകരെ പ്രബന്ധങ്ങള് ഏല്പ്പിക്കാവുന്നതാണ്. പ്രബന്ധം സ്കാന് ചെയ്ത് This e-mail address is being protected from spambots. You need JavaScript enabled to view it എന്ന ഇമെയില് വിലാസത്തിലും അയക്കാവുന്നതാണെന്ന് ഇസ്ലാഹി സെന്റര് ക്രിയേറ്റിവിറ്റി വകുപ്പ് സെക്രട്ടറി ബാബു ശിഹാബ് അറിയിച്ചു. മത്സരത്തില് പ്രായ-ലിംഗ-മത ഭേദമന്യേ ആര്ക്കും പങ്കെടുക്കാം. വിശദ വിവരങ്ങള്ക്ക് ബന്ധപ്പെടുക – അബ്ബാസിയ 24342948, ഫഹാഹീല് 23915217, കുവൈറ്റ് സിറ്റി 22432079, Mob: 99623955, 99363383

Read more...
More:

Latest News

left direction
47-Surat Muĥammad (Muhammad) - سورة محمد ...
right direction

Latest photo